പാലാ: നഗരത്തിലെ റിവര്‍ വ്യൂ റോഡില്‍ ആര്‍വി പാര്‍ക്കിനു മുന്‍ഭാഗത്തുള്ള ഓടയ്ക്ക് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിക്കാത്തത് അപകടഭീഷണിയാകുന്നു. സ്ലാബില്ലാത്തതിനാൽ കാൽനട യാത്രികർ ഏത് നിമിഷവും ഓടയിൽ വീഴാവുന്ന സ്ഥിതിയാണെന്നാണ് പരാതി. രാത്രി സമയങ്ങളിൽ മഴ കൂടി പെയ്യുമ്പോൾ അപകട സാധ്യത ഏറെയാണ്.
കഴിഞ്ഞ ദിവസം രാത്രി ബൈക്ക് യാത്രികനായ യുവാവ് ഈ ഭാഗത്തെ ഓടയില്‍ വീണ് പരിക്കേറ്റിരുന്നു. ദിവസേന നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും ഉപയോഗിക്കുന്ന ഈ റോഡില്‍ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍ എന്നിവരും സഞ്ചരിക്കുന്നുണ്ട്.
ഇനിയും അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് ഓടയുടെ മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.